സ്വാതന്ത്ര്യ ദിനത്തിൽ പട്ടാമ്പി പോലീസ് സ്റ്റേഷന് പുതുമോടിയേകി ഹാർവെസ്റ്റേ

പട്ടാമ്പി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കാർഷിക കൂട്ടായ്മയായ ഹാർവെസ്റ്റേ പട്ടാമ്പി പോലീസ് സ്റ്റേഷന് പുതുമോടിയേകി. പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ച് മനോഹരമായ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയാണ് ഹാർവെസ്റ്റേ പോലീസ് സ്റ്റേഷന് പുതുമോടിയേകിയത്. പോലീസ് സ്റ്റേഷൻ പരിസരത്ത് ചെടികൾ നട്ട് പട്ടാമ്പി സി .ഐ പ്രശാന്ത് ക്ലിൻ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹാർവെസ്റ്റേ എം.ഡി വിജീഷ് കെ.പി അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മിഠായി വിതരണം ചെയ്തു. ഗുരുവായൂർ പട്ടാമ്പി റോഡിലെ ഹാർവെസ്റ്റേ ഓഫീസ് പരിസരത്ത് പ്രശസ്ത സീരിയൽ താരം സുസ്മിത പ്രഭാകരൻ പതാക ഉയർത്തിയാണ് ഹാർവെസ്റ്റേ യുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മൊയ്തീൻ കുട്ടി സി, കെ അബ്ദുൾ അസീസ്, ഉമ്മർ എം.ടി, അരുൺ കെ, പ്രിയ പ്രസാദ്, ഷമീറ സി, ഷഹല സി. മൊയ്തീൻ, അഷിതജിതിൻ, വിനിത സുധീഷ്, അഖിൽ പ്രശോഭ്, മണികണ്ഠൻ വി.പി, സൈഫുദ്ധീൻ എന്നിവർ പങ്കെടുത്തു.