ഫോട്ടോ,വാർത്ത : രാജേഷ് മംഗലം
ആലത്തൂർ: ആലത്തൂർ താലൂക്കാസ്ഥാന ആശുപത്രിയിൽ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെയും, ഐ സി യു യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി.വീണാ ജോർജ്ജ് നിർവ്വഹിച്ചു.കെ.ടി. പ്രസേന്നൻ എം എൽ എ, പി.പി.സുമോദ് എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഡയാലിസിസ് സെന്ററിൽ ഒരേ സമയം അഞ്ചു രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും വിധം അഞ്ചു് യൂണിറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു ദിവസം പത്തുപേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും.
ഡയാലിസിസ് ആവശ്യമായിട്ടുള്ള നിരവധി രോഗികൾ ആലത്തൂർ താലൂക്കിലുണ്ട്. നിലവിൽ അവർ പാലക്കാട് ജില്ലാ ആശുപത്രിയിലോ, തൃശൂർ മെഡിക്കൽ കോളേജിലോ,പാലക്കാട്, തൃശൂർ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെയൊ ആണ് ആശ്രയിക്കുന്നത്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ഈ സംവിധാനം നിലവിൽ വരുന്നത്തോടെ ഇവിടുത്തെ രോഗികൾക്ക് ഏറേ പ്രയോജനകരമായിരിക്കും.