പല്ലശ്ശന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലശ്ശന യൂണിറ്റ് വ്യാപാരിദിനം വിപുലമായി ആഘോഷിച്ചു. പല്ലശ്ശന വ്യാപാരി ഭവൻ പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് പൊന്നൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമിതിയുടെ പല്ലശ്ശന യൂണിറ്റ് രക്ഷധികാരി ശ്രീ കുമാരൻ പതാക ഉയർത്തി ഉത്ഘാടനം നിർവഹിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വ്യാപാരദ്രോഹ നടപടികളെ യോഗം അപലപിച്ചു.