അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.

വാർത്ത. രാമദാസ് ജി കൂടല്ലൂർ

നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. വിത്തനശ്ശേരി സ്ക്കൂളിൽ വച്ച് നടന്ന പരിപാടി നെന്മാറ എം.എൽ.എ.കെ.ബാബു നിർവ്വഹിച്ചു. ചടങ്ങിൽ ആലത്തൂർ ഡി.വൈ.എസ്.പി. അശോക്.ആർ മുഖ്യാഥിതിയായിരുന്നു. വിജയികൾക്ക് ഡി.വൈ.എസ്.പി ട്രോഫികൾ വിതരണം ചെയ്തു. മാർക്കുകളല്ല ഒരു വ്യക്തിയുടെ ജീവിത വിജയത്തെ സ്വാധീനിക്കുന്നതെന്നും സ്വാഭാവ രൂപീകരണത്തോടെയുള്ള വിദ്യാഭ്യാസമാണ് ഓരോ വ്യക്തിയേയും ജീവിതത്തിന്റെ ഉന്നതിയിലെത്തിക്കുന്നതെന്നും അനമോദന ചടങ്ങിൽ കുട്ടികളോടായി ആർ.അശോക് അഭിപ്രായപ്പെട്ടു.

സി.എൽ.എസ്.എൽ. ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാധ്യതകൾ എന്ന വിഷയത്തിൽ പാലക്കാട് ആർട്ട്സ് & സയൻസ് കോളേജ് ഡയറക്ടർ സുരേഷ് ബാബു കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകയും ഡൽഹി ചൈൽഡ് ലൈൻ പ്രവർത്തകയുമായ രശ്മി, ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ, എം. വിവേഷ് , പി.ആർ. അനിൽകുമാർ , സെക്രട്ടറി അനിത.കെ , സജിത്. ആർ, ഹരികിള്ളിക്കാവിൽ എന്നിവർ സംസാരിച്ചു.