യാചനാ സമരം നടത്തി

പാലക്കാട്:പാലക്കാട് നഗരസഭയിലെ റോഡുകളുടെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച്  പാലക്കാട് നഗരസഭയിൽ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യാചന സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സി നിഖിൽ ജില്ല നിർവാഹക സമിതി അംഗം ബുഷറ മണ്ഡലം പ്രസിഡണ്ടുമാരായ അരുൺ പ്രസാദ്, ടിൻറു രവി,നവാസ് മാങ്കാവ്, അഖിലേഷ് അയ്യർ, അഷറഫ്,ഇക്ബാൽ,ഷെരീഫ്, പ്രസീദ്,തുടങ്ങിയവർ നേതൃത്വം നൽകി.