ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി.

പാലക്കാട്:

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ത്രിദിന പരിപാടികളുടെ ആദ്യദിനത്തില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. പരിപാടിയോടനുബന്ധിച്ച് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗങ്ങളും നടന്നു വരികയാണ്. പ്രദര്‍ശനമേളയുടെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു.

കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശാന്ത അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഗുരുവായൂരപ്പന്‍, വാര്‍ഡ് അംഗം സി. ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നവകേരളം കര്‍മ്മപദ്ധതി പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.വി ബിജു എന്നിവര്‍ സംസാരിച്ചു. കൊടുമ്പ് ഗ്രാമ പഞ്ചായത്ത് വി. ഇ.ഒ. അനുഷ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ  പി.വി. സഹദേവൻ,വിവിധ പഞ്ചായത്തുകളിലെ  ഹരിതകര്‍മ്മസേന പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.