–യു.എ.റഷീദ് പട്ടാമ്പി —
സ്പ്ലാഷ് ആർട്ട് ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു .ബാബുരാജ് പുൽപ്പറ്റ , പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി . തമ്പ് പെയിൻറിങ്ങിലുടെ കുട്ടികളും അധ്യാപകരും ചേർന്ന് സമാധാനത്തിൻെറ വെളളരി പ്രാവിനെ ഉണ്ടാക്കി .തത്സമയ യുദ്ധവിരുദ്ധ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു .
സാമൂഹിക ശാസ്ത്രക്ലബ്ബിൻെറ നേതൃത്വത്തിൽ പ്രതിഞ്ജയും പോസ്റ്റർ പ്രചാരണവും സംഘടിപ്പിച്ചു . അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ റീഡിങ്ങ് റൂമിലേക്ക് കൈമാറി .