കർഷകദിനം കരിദിനമാക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത അതിജീവന സമിതി

പാലക്കാട്: ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകളും, പരിസ്ഥിതി നിയമത്തിൻ്റെ അപകടങ്ങളും പരാഹരിക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ ആഹ്വാനം ചെയ്യുന്നതായിരുന്നു പാലക്കാട് സ സമാപിച്ച അതിജീവനം. സംസ്ഥാന തലത്തിൽ കെ. സി. ബി. സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട അറുപത്തി ഒന്ന് കർഷക സംഘടനകളുടെ സംയുക്ത സമിതിയാണ് അതിജീവനം എന്ന കർഷക സംഘടനാ പ്രതിനിധി കൂട്ടായ്മ സംഘടിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി നടത്തപ്പെടുന്ന മലബാർ മേഖലാ അതിജീവന സമ്മേളനങ്ങളുടെ സമാപനമായിരുന്നു പാലക്കാട് നടന്നത്. നിയമസാധുതയില്ലാത്ത നിയമസഭാ പ്രമേയത്തിനും, മന്ത്രിയുടെ ഡെൽഹി യാത്രകൾക്കും അപ്പുറം പരിസ്ഥിതി വിഷയത്തിൽ അപകടം അകറ്റുന്ന ഒരു നടപടിയും സംസ്ഥാന സർക്കാർ എടുക്കാത്തതാണ് കർഷക സംഘടനകളെ പ്രകോപിപ്പിച്ചത്. സുപ്രിം കോടതി ഇളവുകൾക്കു വേണ്ടി നല്കിയ സമയ പരാതി കഴിയാൻ ഏതാനും ആഴ്ചകളെ ഉള്ളു. പരിസ്ഥിതിലോല പ്രദേശത്തെ വിവരശേഖരണം ഇതുവരെ നടത്താത്ത സർക്കാർ സെട്രൽ എംപവേഡ് കമ്മറ്റിയേയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തുന്നതിനുള്ള വിവരശേഖരണം നടത്താൻ മടിക്കുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കർഷകർ ആവര്യപ്പെട്ടു. കർഷകനെ സംരക്ഷിക്കുവാനുള്ള കൃഷി വകുപ്പിനെയും, കർഷകരുടെ ഭൂമിയുടെ ഉത്തരവാദിത്വമുള്ള റവന്യൂ വകുപ്പിനും ഉത്തരവാദിത്വം നല്കാതെ, കർഷകരെ ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ വനം വകുപ്പിനെ ഉത്തരവാദിത്വം ഏല്പിക്കുന്നത് അപകടകരമാണ് എന്ന് കർഷകർ ആരോപിക്കുന്നു.

കർഷകരോട് കരുണ കാണിക്കാത്ത സർക്കാർ ചിങ്ങം ഒന്ന് കർഷക ദിനം ആയി ആചരിക്കുമ്പോൾ കർഷക ദിനം കരിദിനമായി ആചരിക്കാനുള്ള ആഹ്വാനമാണ് സംയുക്ത കർഷക സമിതി നല്കിയിരിക്കുന്നത്. ബഫർ സോൺ ബാധിക്കുന്ന പ്രദേശത്തെ കർഷകരുടെ വിവരശേഖരണം പഞ്ചായത്ത് അടിസ്ഥാനത്തിൽ ശേഖരിക്കുവാൻ യോഗത്തിൽ തീരുമാനമായി. ബഫർ സോൺ ബാധിക്കുന്ന പഞ്ചായത്ത് ….. കേരളത്തിൽ ഉടനീളം കർഷകർ ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. ചിങ്ങം ഒന്നായ, ആഗസ്റ്റ് പതിനേഴാം തിയ്യതി പാലക്കാട് കോട്ടമൈതാനത്ത് പതിനായിരം കർഷകരെ അണിനിരത്തി കർഷക അവഗണനക്കെതിരെ കരിദിന ആചരണം സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കർഷകനു വേണ്ടി കോട്ടും തൊപ്പിയും അന്വേക്ഷിക്കാതെ കൃഷി വകുപ്പ് കർഷകർക്ക് ഗുണകരമാകുന്ന നടപടികൾ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. റവന്യൂ ഭൂമിയുടെ സംരക്ഷണം വനം വകുപ്പിനെ അനുവദിയോടെ നടത്തുന്ന റവന്യൂ വകുപ്പിന് പ്രസക്തിയുണ്ടോ എന്ന് കർഷക സമിതി പ്രവർത്തകർ ചോദിച്ചു.

അതിജീവന സമ്മേളനം പാലക്കാട് രൂപതാ ഫിനാഷ്യൽ ഓഫീസർ ഫാ. റെന്നി കാത്തിരത്തിങ്കൽ ഉത്ഘാടനം ചെയ്തു. അതിജീവന സമിതി സംസ്ഥാന ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യ പ്രഭാഷണം നടത്തി, കർഷക സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് അഡ്വ. തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ അഡ്വ. ജോബി കാച്ചപ്പിള്ളി സ്വാഗതവും, കിഫ ജില്ലാ കോഡിനേറ്റർ ശ്രീ സണ്ണി ജോസഫ് നന്ദിയും പറഞ്ഞു. കർഷക കർമ്മസേന, പാലക്കാടൻ കർഷക മുന്നേറ്റം, രാഷ്ട്രീയ കിസാൻ മഹാസങ്ക്, ഡി. കെ. എഫ്, എ. കെ. സി. സി., കിഫ, ആർ. പി. എസ്- പാലക്കാട്, നെല്ലിയാമ്പതി പ്ലാൻ്റേഷ് അസോസിയേഷൻ, കർഷക രക്ഷാ വേദി, കേരളാ കർഷക സംരക്ഷണ അസോസിയേഷൻ, ദേശീയ കർഷക സമാജം, മലയോര കർഷക സംരക്ഷണ സമിതി, എന്നീ സംഘടനകൾ പങ്കെടുത്തു.