നെന്മാറ : നെന്മാറ- ഒലിപ്പാറ റോഡിൽ പട്ടുക്കാട്ടിൽ മരം പൊതുമരാമത്ത് റോഡിലേക്ക് കടപുഴങ്ങി വീണു. റോഡിന് കുറുകെ വീണതിനാൽ ഒരു മണിക്കൂറോളം നെന്മാറ ഒലിപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡരികിലെ കൂറ്റൻ മരം കടപുഴകി വീണത്. വൈദ്യുതി ലൈൻ ഇല്ലാത്ത ഭാഗത്ത് വീണതിനാൽ അത്യാഹിതം ഒഴിവായി. പ്രദേശവാസികൾ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.