ഓ. കൃഷ്ണൻ അനുസ്മരണം

തൃത്താല:കെ എസ് എസ് പി എ തൃത്താല നിയോജമണ്ഡലം കമ്മിറ്റി ഒ കൃഷ്ണൻ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനസദസ്സും സംഘടിപ്പിച്ചു. കെ പി സി സി നിർവാഹകസമിതി അംഗം സി വി ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹിം കുട്ടിയുടെ ആധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ വി സന്ധ്യ, മെമ്പർമാരായ സജിത ഉണ്ണികൃഷ്ണൻ, വിജേഷ് കുട്ടൻ, സുനിൽകുമാർ, ബാബു നാസർ, മൂസക്കുട്ടി, ദാസ് പടിക്കൽ , അച്യുതൻ മാസ്റ്റർ, വി ആർ ഋഷഭദേവൻ നമ്പൂതിരി,,യു വിജയകൃഷ്ണൻ, ഒ പി ഉണ്ണിമേനോൻ, സുകുമാരി, പി. എം ഇന്ദിരദേവി അലി നാലകത്ത്, ചന്ദ്രശേഖരൻ, നൗഷാദ്, പ്രദീപ് ചേരുവാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. വി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും എം മുരളീധരൻ നന്ദിയും പറഞ്ഞു.