വിദ്യാർഥികളെ അനുമോദിച്ചു

പട്ടാമ്പി | കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കുടുംബ സംഗമവും നടത്തി.

പാലക്കാട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.പി. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബൈജു , പ്രവീൺ.പി.ആർ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സുജിന , ബാലൻ തൃത്താല, യു. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി.കെ.ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.സി. ഗോപി നന്ദിയും പറഞ്ഞു.