തെരഞ്ഞെടുപ്പ് പൊതുയോഗം

— ഹരിദാസ് മച്ചിങ്ങൽ–
പാലക്കാട്:നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി ,താലൂക്ക് യൂണിയൻ എം.എസ്.എസ് എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറി ജി.കെ പിള്ള സ്വാഗതം ആശംസിച്ചു, കരയോഗം ട്രഷറർ സി.വി മധുസൂദനൻ നന്ദി പ്രകാശിപ്പിച്ചു, തുടർന്ന് യൂണിയൻ പ്രതിനിധി കളായി എം.ദണ്ഡപാണി, സി.ജയചന്ദ്രൻ എന്നിവരെയും എലക്ട്രൽ റോൾ മെമ്പറായി എം.. ദണ്ഡപാണിയേയും, കരയോഗം വൈസ് പ്രസിഡൻ്റ് ഡോ: മാന്നാർ ജി രാധാകൃഷ്ണനെയും കരയോഗം ഭരണ സമിതിയിലേക്ക് വി.മോഹൻകുമാറിനെയും  പൊതുയോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

ചടങ്ങിൽ കരയോഗ കുടുംബാംഗങ്ങൾക്ക് സൗജന്യ ഇൻഷൂറൻസ് സമ്പൂർണ്ണ പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു.   നായർ സർവ്വീസ് സൊസൈറ്റി മുൻ പ്രസിഡൻ്റ് പി.എൻ നരേന്ദ്രനാഥൻ നായർ, ഭഗീരഥി അമ്മ, ചന്ദ്രശേഖരൻ നായർ, മുരളിധരൻ എന്നിവർക്ക് കരയോഗം അനുശോചനം രേഖപ്പെടുത്തി.