ആലത്തൂർ: എസ്.എസ്.എഫ്.ആലത്തൂർ ഡിവിഷൻ സാഹിത്യോത്സവ് കെ.ഡി.പ്രേസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജുനൈദ് സഖാഫി അദ്ധ്യക്ഷനായി. ശ്രീശാന്ത് വാണിയംകുളം മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി നജ്മുദ്ദീൻ സഖാഫി സന്ദേശം നൽകി. സയ്ദ് ഹാശീം സഖാഫി, അബ്ദുറഹ്മാൻ സഖാഫി ,ചിതലി ശിഹാബ് സഖാഫി, പത്തനാപുരം റഫീഖ്ചുണ്ടക്കാട്, സയ്യിദ് ഫവാസ് അസ്സഖഫ് എന്നിവർ സംസാരിച്ചു.