തളിക കല്ല് ആദിവാസി കോളനിയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി

മംഗലംഡാം:തളികകല്ല് ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസമാണ് ഉരുൾ പൊട്ടിയത്, കനത്ത മഴ കാരണം കാട്ടിൽ പോവാൻ പറ്റാതെ പണിയില്ലാതെ വലയുന്ന കാടിൻ്റെ മക്കൾക്ക് യൂത്ത് കെയറിൻ്റെ അടിയന്തിര സഹായമായി അരിയും പല വ്യഞ്ജനങ്ങളും നൽകി.

കെ.എസ്.യു.ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കെ.എസ്. ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് വിനോദ് ചെറാട്, . സെക്രട്ടറി പ്രമോദ്, മെമ്പർ ബീന ഷാജി,  ബെന്നി ജോസഫ് ,  എസ്.അലി എന്നിവർ പങ്കെടുത്തു..