മഴ കുറഞ്ഞു, വെള്ളം താഴ്ന്നു തുടങ്ങി

നെന്മാറ : മഴ കുറഞ്ഞു നെൽപ്പാടങ്ങളിലെയും കൃഷിസ്ഥലങ്ങളിലെയും വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി. പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്ന ചാത്തമംഗലം, കോഴിക്കാട് പാലങ്ങളിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. മറ്റു പുഴകളിലെയും ജലനിരപ്പ് കുറഞ്ഞു.  പോത്തുണ്ടി അണക്കെട്ടിൽ നിന്നും പുഴയിലേക്ക് തുറന്ന ഷട്ടറുകൾ 53 ൽ നിന്നും 40 സെന്റീമീറ്റർ ആയി കുറച്ചു. കഴിഞ്ഞദിവസം 45 അടി ആയിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച മൂന്നു മണിയോടെ 43 അടി ആയി ചുരുങ്ങി. ഡാമിലേക്ക് സെക്കൻഡിൽ 37 ഘനമീറ്റർ വെള്ളം ഒഴുകി എത്തുമ്പോൾ സെക്കൻഡിൽ 60.24 ഘനമീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാലാണ് ഡാമിലെ ജലനിരപ്പ് കുറഞ്ഞത്.