സ്കൂളിൻ്റെ ശോചനീയാവസ്ഥ: പി.ടി.എ.യും രക്ഷാകർത്താക്കളും പ്രതിഷേധിച്ചു

പാലക്കാട്: മേപ്പറമ്പ് സ്കൂളിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് നല്ലൊരു സ്കൂൾ കെട്ടിടം പണിത് കുട്ടികൾക്ക് പഠിക്കാൻ ഉള്ള സൗകര്യം ഒരുക്കണം എന്ന് എന്നാവശ്യപ്പെട്ട് നാട്ടുകാരും, പി.ടി.എ.യും, രക്ഷകർത്താക്കളും സംയുക്തമായി മേപ്പറമ്പ് സെന്ററിൽ നടത്തുന്ന പ്രതിഷേധറിലേ സത്യാഗ്രഹത്തിന് എം.എസ്.എഫ്. പാലക്കാട്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് എം.എസ്.എഫ്. പാലക്കാട്‌ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് ജൈനിമേട് സംസാരിച്ചു,ജില്ലാ സെക്രട്ടറി ഷഫീക്ക് മേപ്പറമ്പ്, മണ്ഡല ഭാരവാഹികളായ അനസ് പുതുപ്പള്ളി തെരുവ്, അൻഷാദ് വെണ്ണക്കര, അജ്സൽ എന്നിവർ പങ്കെടുത്തു