മലമ്പുഴ: കെ.എസ്.ഇ.ബി.കൗണ്ടറിലേക്ക് കടക്കാൻ പറ്റാത്ത വിധം വഴിയടച്ച് പഞ്ചായത്തംഗം ബൈക്ക് വെച്ചതായി പരാതി.കെ.എസ്.ഇ.ബി. ജീവനക്കാർ പറഞ്ഞിട്ടും ബൈക്ക് മാറ്റിയില്ലെന്നു പറയുന്നു.വിവിധ ആവശ്യങ്ങൾക്കായി പണമടക്കാൻ കൗണ്ടറിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്.പഞ്ചായത്ത് പ്രസിഡൻറ് സ്ഥലത്തില്ല താനും.ജനപ്രതിനിധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യാൻ പാടില്ലായിരുന്നെന്ന് ജനങ്ങൾ പറഞ്ഞു.