ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി.

പാലക്കാട്: എലി പത്തായത്തിൽ കയറിയ അവസ്ഥയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് സംഭവിച്ചതെന്ന് കെ.എസ്.കെ.ടി.യു.സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ .

ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരുകളെ ഞെക്കി കൊല്ലുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സി.ബി. ദേവ ദർശൻ , കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇടത് കർഷക തൊഴിലാളി സംഘടനകൾ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.ബി. ദേവദർശൻ . 

നേടിയെടുത്ത ശേഷികളെ ഉന്മൂലനം ചെയ്തു കൊണ്ടുള്ള ഭരണമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതിസമ്പന്നർക്കു വേണ്ടി നിയമ ഇളവുകൾ നടപ്പിലാക്കുന്നത്. രാജ്യത്ത് കരയും കടലും വിറ്റഴിക്കൽ തകൃതിയായി നടക്കുകയാണ്. എലി കരണ്ട വയറു പോലെയാണ് ബി.എസ്.എൻ.എൽ. ന്റെ അവസ്ഥ. റോഡും റയിലും മോദി വിറ്റ് തുലക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ഉം വേതനം 750 ഉം ആക്കണമെന്ന മിനിമം ആവശ്യം പോലും അംഗീകരിക്കുന്നില്ല. രാജ്യത്തെ അർദ്ധ പട്ടിണിയിൽ നിന്നും മുഴുപ്പട്ടിണിയിലേക്ക് കേന്ദ്ര സർക്കാർ നയിക്കുമ്പോഴാണ് കേരള സർക്കാർ ബദൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത്.

കെ. ഫോൺ കേരളത്തിൽ വിവര സാങ്കേതികതയിൽ വിപ്ലവം സൃഷ്ട്ടിക്കും. റേഷൻ കടകളിൽ എല്ലാം സുലഭമായി ലഭിക്കുന്ന അവസ്ഥയുണ്ടാക്കി. റേഷൻ ഷോപ്പ് മിനി ബാങ്കായി ഉയുകയാണ് . ഇത്തരത്തിൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഇടതു സർക്കാറിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുമ്പോൾ തന്നെ ജനക്ഷേമപദ്ധതികളുമായി മുന്നോട്ട് പോവുന്ന ഇടതു സർക്കാറിനെ സംരക്ഷിക്കാൻ സമൂഹം മുന്നോട്ട് വരണമെന്നും ദേവദർശൻ പറഞ്ഞു.

ബി.കെ. എം.യു.ജില്ല പ്രസിഡണ്ട് വാസുദേവൻ തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.കെ.ടി.യു. ജില്ല സെക്രട്ടറി ആർ.ചിന്ന കുട്ടൻ, പ്രസിഡണ്ട് ടി.എൻ. കണ്ടമുത്തൻ , വി. ചെന്താമരാക്ഷൻ . വി.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു