ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും.

തിരുമിറ്റക്കോട്:
ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പoനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായി ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിൽ പൂർത്തിയായ പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ്‌ 1ന് സ്പീക്കർ എം.ബി.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കുന്നു. സ്പീക്കർ എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.

ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി.റജീന ഫർണീച്ചറുകളുടെ ഉദ്ഘാടനം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹ്റ സ്റ്റേജ് സമർപ്പണവും, വൈസ് പ്രസിഡൻ്റ് മനോമോഹനൻ സ്ക്കൂൾ പത്രത്തിൻ്റെ പ്രകാശനവും നിർവ്വഹിക്കും.

കുട്ടികൾക്ക് ആകർഷണീയമായ മാതൃകാ തോട്ടത്തിൻ്റെ ശില്ലിയായ ഡിസ്നി വേണുവിനെ ചടങ്ങിൽ ആദരിക്കുന്നു. പാലക്കാട് ഡി.ഡി, പി.വി..മനോജ് കുമാർ, എ.ഇ.ഒ.സിദ്ധീഖ്, സി.ഇ.ഒ.,ഡി.ഷാജിമോൻ, ബാങ്ക് പ്രസിഡൻ്റ്: പി. നാരായണൻകുട്ടി, എം.ആർ.മഹേഷ് കുമാർ (ഡി.പി.ഒ.) ബി.പി.സി.ശ്രീജിത്ത്., ജില്ലാ മെമ്പർ അനു വിനോദ് , പഞ്ചായത്ത് അംഗങ്ങളായ ടി.പ്രേമ, വി.ആർ.രേഷ്മ, ബ്ലോക് മെമ്പർ ശ്രീലത, ഷറീന തുടങ്ങിയവരും രാഷ്ട്രിയ കക്ഷി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസി. ടി. സുഹ്റ, പ്രധാനാധ്യാപിക എം.സി.സുമയ്യ, പി.ടി.എ.പ്രസിഡൻ്റ് സി.സച്ചിദാനന്ദൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു .