അന്യായ തടവുകാർക്കായി സോളിഡാരിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും: നഹാസ് മാള

അന്യായമായി തടവിൽ കഴിയുന്ന വിചാരണ തടവുകാരുടെ നീതിക്ക് വേണ്ടി ആഗസ്റ്റ് മാസത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. വിചാരണയുടെ പേരിൽ അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന തടവുകാർക്ക് നീതി ലഭിക്കേണ്ടതുണ്ട്. നീതിപീഠങ്ങളിൽ നിന്ന് ലഭിക്കേണ്ട സ്വാഭാവിക നീതി പോലും ഇത്തരം തടവുകാർക്ക് ലഭിക്കുന്നില്ല എന്ന് മാത്രമല്ല മാനുഷിക പരിഗണന പോലും പലർക്കും ലഭ്യമാകുന്നില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അന്തിമവാദം നീട്ടിക്കൊണ്ടിരിക്കുന്ന മഅദനി അക്കൂട്ടത്തിൽ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരം തടവുകാർക്കായി സോളിഡാരിറ്റി നിലകൊള്ളും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന തല ഏരിയ നേതൃസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി ടി അബ്ദുല്ല കോയ തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി പി ജുമൈൽ, വൈസ് പ്രസിഡന്റ് സി ടി സുഹൈബ്, സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, ഒ കെ ഫാരിസ്, തൻസീർ ലത്തീഫ്, ജില്ലാ പ്രസിഡന്റ് ടി പി സ്വാലിഹ് എന്നിവർ സംസാരിച്ചു

ജില്ലാ ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ, പ്രോഗ്രാം കൺവീനർ നൗഷാദ് ആലവി, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ഹാരിസ് മൗലവി, ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത്, എസ് ഐ ഒ ഏരിയ സെക്രട്ടറി പി മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി