പാലക്കാട്:പ്ലാസ്റ്റിക് നിരോധനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും
സ്ഥിരതയില്ലാത്ത ജി.എസ് ടി. താരിഫ് ഒഴിവാക്കണമെന്നും വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ പ്രസിഡണ്ട് വി.എം ലത്തീഫ് ധർണ്ണഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സുനിൽ ബാബു അധ്യക്ഷത വഹിച്ചു. ട്രഷറർ എ.പി. മാനു,മുസ്തഫ മുളയങ്കാവ്,
പ്രകാശ് പാലക്കാട്,ഗോപി കഞ്ചിക്കോട്,ലത്തീഫലി ഒറ്റപ്പാലം,ഉണ്ണികൃഷ്ണൻ കൊഴിഞാമ്പാറ,പരമേശ്വരൻ കാവശ്ശേരി,കെ.എം ഹമീദ്,മുസ്തഫ വല്ലപ്പുഴ,
അൻവർ ചെർപ്പുളശ്ശേരി,ജയകുമാർ വണ്ടിത്താവളം,സുന്ദരൻ കുനിശ്ശേരി,
ഷംസു എടത്തനാട്ടുകര,ബാബു മൈക്രോ ടെക്,രോഷ്ന ഹുസൈൻ, തിലകം ഒറ്റപ്പാലം,
പി.പി.മുസ്തഫ കൊപ്പം, സക്കീർ തച്ചമ്പാറ , ഷൗക്കത്ത് മണ്ണാർക്കാട്, അസ് ലം കൊപ്പം,
കമാൽ പട്ടാമ്പി എന്നിവർപ്രസംഗിച്ചു.