പാലക്കാട് സിവിൽ സ്റ്റേഷനിൽ മാലിന്യകൂമ്പാരം

പാലക്കാട്: മരം വെട്ടിയ ചില്ലകളും മരത്തടികളും നിവിൽ സ്റ്റേഷനിൽ നിറഞ്ഞു കിടക്കുന്നു. കൂടെ ഉപയോഗിക്കാതെ തുരുമ്പുപിടിച്ചു കിടക്കുന്ന സർക്കാർ വക ഒരു അമ്പാസറ്റർ കാറും.
സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരത്ത് കടലാസുമായി ന്യങ്ങളും കിടക്കുന്നുണ്ട്.ഇതിൻ്റെയൊക്കെ പരിസരത്ത് ബൈക്കുകൾ പാർക്ക് ചെയ്തീട്ടുണ്ട്. മാലിന്യത്തിൽ തീപിടിച്ചാൽ ബൈക്കുകളിലേക്ക് പടർന്ന് അപകടത്തിന് തീ വ്രത കൂടാൻ സാദ്ധ്യതയുള്ളതിനാൽ ഉണങ്ങിയ ചപ്പുചവറുകൾ എത്രയും വേഗം മാറ്റാൻ അധികൃതർ തയ്യാറാവണമെന്ന് ജനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു.