വിദ്യാർത്ഥികളെ അനുമോദിച്ചു

പാലക്കാട്: കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനോപ്പം ദേശീയബോധം വളരാനുള്ള ഇടപെടലുകളും അതിലൂടെ സമൂഹത്തിൽ ഭരണഘടനയുടെ പരിധിയിൽ നിന്നുള്ള നിയന്ത്രിത ജനാധിപത്യബോധം ഉണർത്തി തുല്യത ഉറപ്പാക്കാനുള്ള വഴികളും തുറന്നുകൊടുക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി. പി. ഉണ്ണീൻകുട്ടി മൗലവി.
പറളി മുജാഹിദീൻ അറബിക് കോളേജിൽനിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേളേജ് പ്രിൻസിപ്പൽ എൻ. എ. എം. ഇസ്ഹാഖ് മൗലവി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഉമ്മർ സാഹിബ്, കെ.എ. അബ്ദുൽ മജീദ്, ടി.എം. അബൂബക്കർ,
പി.എ. അബൂബക്കർ, ഐ.എ. അബൂബക്കർ സിദ്ധീഖ്, എസ്. ജമാൽ, എന്നിവർ സംസാരിച്ചു.