കുടിവെള്ളം പാഴാവുന്നതായി പരാതി

അകത്തേത്തറ : കിണർ സ്റ്റോപ്പിന് സമീപം ഏകദേശം രണ്ട് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈനിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്, ഇതിനെതിരെ നിരവധി തവണ അധികൃതരോട് പരാതി പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തത്തിൽ കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് പ്രതിഷേധിച്ചു, ഗാർഹിക ഉപഭോക്താക്കളുടെ ചെറിയ കുടിശിക ഉണ്ടെങ്കിൽ കണക്ഷൻ വിച്ചേദിക്കുന്ന ഉദ്യോഗസ്ഥർ ദിവസേന ആയിരകണക്കിന് ലിറ്റർ കുടിവെള്ളം പാഴായിപോകുന്നത് ശ്രദ്ധിക്കുന്നില്ല, മാത്രമല്ല ഇവിടെയുള്ള ബസ്റ്റോപ്പിൽ വെള്ളം കെട്ടികിടക്കുന്നതു മൂലം, വിദ്യാർഥികൾ ഉൾപ്പെടെയുള്ള ബസ് യാത്രക്കാർക്ക് ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. അടിയന്തിരമായി നേരാക്കിയില്ലെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് ശിവരാജേഷ് അറിയിച്ചു.