കെ .എ .രഘുനാഥ് അനുശോചന യോഗം

പാലക്കാട്:ജില്ലയിലെ പൊതു സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യവും കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും ഐ എൻ എൽ സി ജില്ലാ വൈസ് പ്രസിഡണ്ടും വഴിയോരക്കച്ചവട സംരക്ഷണ പ്രവർത്തനരംഗത്ത് സംഘാടകനുമായിരുന്ന കെ എ രഘുനാഥന്റെ നിര്യാണത്തിൽ സർവ്വകക്ഷി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി .

കെ ആർ ബിർളയുടെ അധ്യക്ഷതയിൽ പാലക്കാട് അഞ്ച് വിളക്കിന് സമീപം നടത്തിയ സർവ്വ യോഗത്തിൽ മുൻ എംഎൽഎ ടി കെ നൗഷാദ് (സി.പി.ഐ.എം.),സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ഡിസിസി ജില്ലാ സെക്രട്ടറി സി ബാലൻ, വാർഡ് കൗൺസിലർ എൻ ശിവരാജൻ, എൻ സി പി ജില്ല സെക്രട്ടറി മോഹൻ ഐസക്ക് ,കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് സുനിൽ തെക്കേതിൽ ഐ.എൻ.എൽ.സി. പ്രസിഡണ്ട് പി.എസ്. കാജ ഹുസൈൻ, ആർ.ശിവപ്രകാശ് ഫോർവേഡ് ബ്ലോക്ക് ആർ രാജേന്ദ്രൻ നായർ, വിളയോടി വേണുഗോപാൽ, സന്തോഷ് മലമ്പുഴ, സിദ്ദിഖ് ഇരിപ്പശ്ശേരി, സൈദ് മുഹമ്മദ് പിരായിരി, എ കെ സുൽത്താൻ ,ജബ്ബാർ അലി ,ഇല്യാസ് പള്ളിത്തെരുവ് ,വി ഗോപി, സിം ജോൺസൺ, ,സറീന, പി എച്ച് കബീർ, സുരേന്ദ്രൻ, വേലായുധൻ കൊട്ടേക്കാട്, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു

  • – – – പി.എച്ച്.കബീർ – – – –