ഇൻഡ്യൻ ആർമി അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ആദ്യ റാലി കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ

തിരുവനന്തപുരം :
കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർഥികൾക്കായി ബാഗ്ളൂർ റിക്രൂട്ട്മെൻറ് സോണിൻറ നേതൃത്വത്തിൽ
തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫിസ് 2022 നവംബർ 15 മുതൽ 30 വരെ കൊല്ലത്തെ ലാൽബഹദൂർ ശാസ്ത്രീ സ്റ്റേഡീയത്തിൽ വച്ച് റിക്രുട്ട്മെൻറ് റാലി നടത്തുന്നു
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
എറണാകുളം
ഇടുക്കി
എന്നീ ജില്ലകളിലുള്ള യുവാക്കൾക്ക് പങ്കെടുക്കാം

അഗ്നിവീർ
ജനറൽ ഡ്യൂട്ടി
അഗ്നീവീർ ടെക്നിക്കൽ
അഗ്നിവീർ ട്രേഡ്സ്മാൻ
അഗ്നിവീർ ക്ളർക്ക്
സ്റ്റോർ കീപ്പർ ടെക്നിക്കൽ

എന്നീ വിഭാഗങ്ങളിലേക്കാണ് റാലി സംഘടിപ്പിക്കുന്നത്
നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം വിദ്യാഭ്യാസ യോഗ്യത മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നല്കും

താല്പര്യമുള്ള യുവാക്കൾ 2022 ഓഗസ്റ്റ് 01 മുതൽ 30 ഓഗസ്റ്റ് 2022 വരെ
www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓണ്ലൈനായി രജിസ്ട്രേഷൻ ചെയ്യാം..