ചരിത്രത്തിലാദ്യമായി ട്രൈബൽ ഭാഷകളിലൊരുക്കിയ ചിത്രങ്ങൾക്കായി അരങ്ങൊരുങ്ങുന്നു

പാലക്കാട് : ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നു അതും ഇന്ത്യയിൽ എന്നതിൽപരം കൊച്ചുകേരളത്തിലെ പാലക്കാട് അട്ടപ്പാടിയിലാണ് എന്നത് വളരെ കൗതുകകരമായ കാര്യമാണ്.
ഓഗസ്റ്റ് 7 മുതൽ 9 വരെ മൂന്ന് ദിവസങ്ങളിലാണ് മേള നടക്കുന്നത് മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.

ചടങ്ങിൽ ബി ഉണ്ണികൃഷ്ണൻ നിർമാതാക്കളായ ഡോ എൻ എം ബാദൂഷ എസ് ജോർജ് പ്രൊഡക്ഷൻ കണ് ട്രോളർ ആരോമ മോഹൻ പി ആർ ഒ പി ശിവപ്രസാദ് ഫെസ്റ്റിവൽ ഡയറക്ടർ വിജീഷ് മണി എന്നിവർ പങ്കെടുത്തു.