അട്ടപ്പാടി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദീ മുര്‍മൂവിന് അഭിനന്ദനമര്‍പ്പിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി കുളപ്പടിയൂരില്‍ നടന്ന ആഘോഷം സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ മുരുകന്‍, ബിജെപി സംസ്ഥാന സംഘടനാ ജന:സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന. സെക്രട്ടറി പി.വേണുഗോപാല്‍, എസ്ടി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി കെ. പ്രമോദ്, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ബി. മനോജ്, ശങ്കരന്‍കുട്ടി,ധര്‍മ്മരാജ്,സുഭാഷ്, സിബി തുടങ്ങിയവര്‍ പങ്കെടുത്തു.