ലോട്ടറി ഏജന്റ്സ്&സെല്ലേഴ്സ് ഫെഡറേഷൻ,(CITU) ന്റെ അഭിമുഖ്യത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്&സബ്ബ് ഏജന്റ് സബ്ബ് കമ്മിറ്റിയുടെ സംസ്ഥാന കൺവെൻഷൻ ചേർന്നു.
ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ ചേർന്ന സംസ്ഥാന കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ ടി.ബി സുബൈർ ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ആർ ജയപ്രകാശ് അധ്യഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജോ.സെക്രട്ടറി ടി.കെ നൗഷാദ് സ്വാഗതം പറഞ്ഞു.
ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു ഭാരവാഹികളായ രാജൻ പരുത്തിപറ്റ, പി.ജെ മനോജ്, പി.എസ്.ബിന്ദു, ടി.ബി ദയാനന്ദൻ , എ.എസ് അഫ്സൽ, വി.ബി അശോകൻ , ടി.എസ് സുരേഷ്, പ്രഭാകരൻ, എസ് അഫ്സൽ, ലോട്ടറി ഏജന്റ്സ്&വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു.ജില്ലാ പ്രസിഡന്റ് കെ.എസ് സുരേഷ് ബാബു, എന്നിവർ പങ്കെടുത്തു സംസാരിച്ചു. വി. ബിനു നന്ദി പറഞ്ഞു. കൺവെൻഷൻ സംസ്ഥാന കൺവീനറായി പി.ജെ മനോജിനെയും ജോ. കൺവീനർമാരായി ടി.ബി ദയാനന്ദൻ , ബി.എസ് അഫ്സൽ, എം ശ്രീനിവാസൻ , ബി.കെ ബാലകൃഷ്ണൻ ,ഷിജു വയനാട് എന്നിവരെയും തെരെഞ്ഞെടുത്തു