വേനൽ തുമ്പികൾ സംഗമിച്ചു.

മധ്യ വേനലവധിക്കാലത്ത് പാലക്കാട് ജില്ലയിലെ പതിനഞ്ച് ഏരിയകളിലായി 268 കേന്ദ്രങ്ങളിലായി അര ലക്ഷത്തോളം ആളുകളുമായി പുതിയ കാലത്തിൻ്റെ സ്വപ്നം പങ്കുവെച്ച മുന്നൂറോളം വേനൽ തുമ്പി കുട്ടികൾ സംഗമിച്ചു. മതനിരക്ഷേ സ്വഭാവവും ചരിത്ര ബോധവും ശാസ്ത്രീയ സമീപനവുമുള്ള പുതിയ തലമുറയിലെ സൂപ്പർ ഹീറോകളാവാനുള്ള ആഹ്വാനമായി സംഗമം മാറി താരേക്കാട്, എൻ.ജി.ഒ ഹാളിൽ ചേർന്ന വേനൽ തുമ്പികളുടെ ജില്ലാ സംഗമം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡണ്ട് പി.പി. സുവർണ്ണ അധ്യഷത വഹിച്ചു. ടി.കെ നാരായണദാസ് സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻ കുട്ടി ബാലസംഘം ജില്ലാ കൺവീനർ എം.സി വാസുദേവൻ, പ്രൊ: പി.ഗംഗാധരൻ ബാലസംഘം ജില്ലാ കോഡിനേറ്റർ പി.ടി രാഹേഷ് എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി കെ പ്രേജിത്ത് സ്വാഗതം പറഞ്ഞു.