സ്ഥാപനദിനവും കുടുംബസംഗമവും നടത്തി

പാലക്കാട്. ബി.എം.സ്. ആർ.എ.പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ബി.എം.സ്. സ്ഥാപനദിനവും കുടുംബസംഗമവും നടത്തി.ബി.എം.സ്. സംസ്ഥാന ഖജാഞ്ചി സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബി.എം.സ്. ആർ.എ.ജില്ലാ പ്രസിഡന്റ്
ശബരിനാഥൻ അധ്യക്ഷനായി.ബി.എം.സ്. ജില്ലാ വൈസ് പ്രസിഡന്റ് സുധാകരൻ
അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ദിപു,സി.സുരേഷ് കുമാർ, കെ. മണികണ്ഠൻ, ഹരിഹരസുധൻ, സുരേഷ്,
എന്നിവർ സംസാരിച്ചു