പാലക്കാട്: എൻ.സി.പി.മുൻ സംസ്ഥാന പ്രസിഡണ്ടും എൽ.ഡി.എഫ്. മുന്നണി പോരാളിയുമായിരുന്ന ഉഴവൂർ വിജയൻ്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് എൻ.സി.പി. ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
എൻ.സി.പി.യുടെ സന്ദേശം ജനമനസുകളിൽ എത്തിക്കുന്നതിന് മഹത്തായ സംഭാവന നൽകിയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി അഭിപ്രായപ്പെട്ടു. ഓട്ടൂർ ഉണ്ണികൃഷ്ണൻ, മോഹൻ ഐസക്ക്,എസ് ജെഎൻ നജീബ്, കബീർ വെണ്ണക്കര, പി.സുന്ദരൻ, ശ്രീജ ടീച്ചർ, പി സി ഹൈദരലി, വി മരുതൻ, കെ.കെ.കാജാഹുസൈൻ എന്നിവർ സംസാരിച്ചു.