കുമരനെല്ലൂർ ഭാസ്കരൻ കുടുംബ ചികിത്സാ സഹായ സമിതി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നാളെ

രണ്ട് വർഷം മുമ്പാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ കെ.ഭാസ്കരന്റേയും
ഭാര്യ ശാന്തയുടെയും ചികിൽസക്കായി സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. നാലര പതിറ്റാണ്ടിലേറെക്കാലമായി കരമനല്ലൂരിലും പരിസര പ്രദേശങ്ങളിലും ആതുര സേവനം ചെയ്യുന്ന കമ്പോണ്ടർ ഭാസ്കരന് സ്വന്തമായി വീടില്ലാത്തതിനാൽ ആ ഉത്തരവാദിത്വം കൂടി സമിതി നിറവേറ്റുകയായിരുന്നു.

ഇരുവരുടേയും ചികിത്സാ ചിലവ് കഴിച്ച് മിച്ചമായ തുക കൂടി ചേർത്ത് 5 സെന്റ് സ്ഥലവും അതിലൊരു വീടും എന്ന സ്വപ്നം നാടൊന്നിച്ച് കൈകോർത്തതോടെ യാഥാർത്ഥ്യ മായി. കുമരനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖയും വീടിന്റെ താക്കോലും ഈ സദുദ്യമത്തിൽ സഹകരിച്ചവരുടെ സാന്നിദ്ധ്യത്തിൽ കൈമാറുമെന്ന് സഹായ സമിതി ചെയർമാൻ അലി കുമരനല്ലൂർ, ജനറൽ കൺവീനർ എം.പി. കൃഷ്ണൻ. ട്രഷറർ പി.ജി വിമൽ എന്നിവർ അറിയിച്ചു.