സഹജീവികളെ സംരക്ഷിക്കാൻ സജ്ജരാവുക: സിപി മുഹമ്മദ് ബഷീർ

ചെർപ്പുളശ്ശേരി: ദുരന്തമുഖത്തെ പ്രയാസമനുഭവിക്കുന്ന സഹജീവികളെ സംരക്ഷിക്കാൻ ആരേയും കാത്തു നിൽക്കാതെ സജ്ജരാകണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. റെസ്ക്യു അൻ്റ് റിലീഫ് ടീമിൻ്റെ പാലക്കാട് ജില്ല തല ഉത്ഘാടനം ചെർപ്പുളശ്ശേരിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദുരന്തമുഖത്തെ ഇരയായവർക്ക് സഹായം നൽകുകയും, ജീവൻ രക്ഷപ്പെടുത്തുകയുമാണ് റെസ്ക്യു അൻ്റ് റിലീഫ് ടീം കൊണ്ട് പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വെക്കുന്നത്. മുഴുവൻ ജനങ്ങളേയും ചേർത്ത് പിടിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് .പ്രകൃതിദുരന്തങ്ങളേയും, മനുഷ്യനിർമ്മിത ദുരന്തങ്ങളേയും നേരിടുവാൻ നാം സന്നദ്ദരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് സൗത്ത് ജില്ല സെക്രട്ടറി സിദ്ധീഖ് തോട്ടിൻകര അധ്യക്ഷത വഹിച്ചു.എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, വല്ലപ്പുഴ ഗ്രാമപഞ്ചായത്തംഗം റഷീദ് ആനക്കോട് എന്നിവർ ആശംസയർപ്പിച്ചു.എൻ എൽ പി മോട്ടി വേഷണൽ കൗൺസിലർ മുസ്ഥഫ വല്ലപ്പുഴ റെസ്ക്യു & റിലീഫ് ടീമിന് മോടിവേഷൻ ക്ലാസ് നൽകി. പാലക്കാട് നോർത്ത് ജില്ല സെക്രട്ടറി മുസ്തഫ കുന്നൻ, ചെർപ്പുളശ്ശേരി ഡിവിഷൻ സെക്രട്ടറി കബീർ മലയിൽ നന്ദിയും പറഞ്ഞു.