പാലക്കാട്:വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓർഗനൈസേഷന്റെ യുവജന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. യുവതയുടെ കർമ്മശേഷിയെ രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കുന്നതിനാണ് യുവജന സമ്മേളനം നടത്തുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല ജോയന്റ് സെക്രട്ടറി ഫൈസൽ മൗലവി പന്നിയമ്പാടം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച പാലക്കാട് വെച്ചാണ് വിസ്ഡം യുവജന സമ്മേളനം നടതുന്നത്. യുവാക്കൾക്ക് സഭാചാര ബോധം നൽകുക, പ്രവാചക പാഠങ്ങൾ ഗ്രഹിക്കാനുള്ള അവസരമുണ്ടാക്കുക, തീവ്രവാദ മതസ്പർദ്ദകൾക്കെതിരെയുള്ള പ്രവർത്തനം സ്വായത്തമാക്കുക, അന്ധ വിശാസ അനാചാര ചിന്തകൾക്കെതിരെയുള്ള പഠനം ഇസ്ലാമിലൂടെ എന്നിവ ലക്ഷ്യം വെച്ചാണ് വിസ്ഡം യൂത്ത് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വിദഗ്ദർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. യുവജന സമ്മേളനത്തിൽ 500 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ഫൈസൽ മൗലവി പന്നിയം പാടം പറഞ്ഞു. ഓർഗനൈസേഷൻ ജില്ല ട്രഷറർ കെ.എ.നൗഫൽ , മണ്ഡലം പ്രസിഡണ്ട് സനാബുള്ള , മീഡിയ അസി: കൺവീനർ സുൽഫിക്കർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു