മരങ്ങളും മുണ്ടുടുത്തു തുടങ്ങി.

പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്.ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു. ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ പന്തലിനുള്ളിൽ പെട്ട മരങ്ങളെ മുണ്ടുടുപ്പിച്ച് സുന്ദരമാക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ മുണ്ട് അഴിച്ചു മാറ്റാൻ…

പത്താം വാർഷികാഘോഷം ശനിയാഴ്ച്ച

പാലക്കാട്:സീറൊ മലബാർ സംഘടനയുടെ അൽമായ സംഘടനയായ കത്തോലിക്ക് കോൺഗ്രസ്സിന്റെ പത്താം വാർഷികാഘോഷം ശനിയാഴ്ച പാസ്റ്റർ സെന്ററിൽ നടക്കും. കത്തോലിക്കൻ ആശയങ്ങളിലടിയുറച്ച് സാമൂഹിക പുരോഗതി കൈവരിക്കുകയാണ് ലക്ഷ്യമെന്ന് രൂപത പ്രസിഡണ്ട് തോമസ് ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനമാണ് കത്തോലിക്ക്…

യുവജനസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

പാലക്കാട്:വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓർഗനൈസേഷന്റെ യുവജന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. യുവതയുടെ കർമ്മശേഷിയെ രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കുന്നതിനാണ് യുവജന സമ്മേളനം നടത്തുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല ജോയന്റ് സെക്രട്ടറി ഫൈസൽ മൗലവി പന്നിയമ്പാടം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച പാലക്കാട്…

പ്രവർത്തകയോഗം നടത്തി

പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വനിത സ്വയം സഹായ സംഘ പ്രവർത്തക  യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നായർ വനിതകൾക്കായി  നടപ്പിലാക്കി വരുന്ന സ്വയം…

പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ :കെ.ഇ.ഇസ്മായേൽ

പാലക്കാട്: പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ എന്നുംസ്റ്റാറ്റിട്യൂറി പെൻഷൻ നടപ്പിലാക്കാൻ ശക്തമായി ഇട പെടൂമെനം സി..പി.ഐ.ദേശീയ കൗൺസിൽ അംഗം കെ.ഇ.ഇസ്മായിൽ . പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; അർഹതപ്പെട്ട പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെൻറ് സ്കീം അനുവദിക്കുക, ലീവ്…

ആഹ്‌ളാദം പങ്കുവെച്ചു

പാലക്കാട്: ഭാരതത്തിന്റെ പ്രഥമ വനിതയായി ശ്രീ ദ്രൗപതി മുർമുവിനെ  തിരഞ്ഞെടുത്തതിന്റെ ആഹ്‌ളാദം പങ്കുവെച്ചുകൊണ്ട്  ഭാരതീയ ജനതാ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരവിതരണവും വാദ്യഘോഷങ്ങളും കൂടി ആഹ്‌ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ ബാബു അധ്യക്ഷതവഹിച്ചു ഭാരതിയ ജനതാ പാർട്ടി…

മലയോരപാത സഞ്ചാരയോഗ്യമാക്കി

മുതലമട: കിഴക്കേക്കാട് ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ(HSF), ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൂഞ്ച് സംഘടന എന്നിവയുടെ നേതൃത്വത്തിൽ കിഴക്കേക്കാട് -പള്ളം മലയോര പാത സഞ്ചാരയോഗ്യമാക്കുകയും, അഴുക്കുചാലുകൾ വൃത്തിയാക്കുകയും ചെയ്തു. ഗൂഞ്ച് ജില്ലാ കോർഡിനേറ്റർ കെ.സജീവ് നേതൃത്വം നൽകി. ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ പ്രവർത്തകർ,…