മുതലമട: കിഴക്കേക്കാട് ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ(HSF), ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൂഞ്ച് സംഘടന എന്നിവയുടെ നേതൃത്വത്തിൽ കിഴക്കേക്കാട് -പള്ളം മലയോര പാത സഞ്ചാരയോഗ്യമാക്കുകയും, അഴുക്കുചാലുകൾ വൃത്തിയാക്കുകയും ചെയ്തു. ഗൂഞ്ച് ജില്ലാ കോർഡിനേറ്റർ കെ.സജീവ് നേതൃത്വം നൽകി. ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ പ്രവർത്തകർ, ഗ്രാമവാസികൾ ഉൾപ്പെടെ തൊണ്ണൂറിലധികം ആളുകൾ സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായി.
മുതലമട പഞ്ചായത്തിന് പരിധിയിലുള്ള ഉപയോഗ്യശൂന്യമായ കിണറുകൾ, സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ, നീർച്ചാലുകൾ എന്നിവ അതാതു പ്രദേശത്തുള്ള ജനങ്ങളുടെയും, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടുകൂടി ഉപയോഗപ്രദമാക്കുമെന്നും, ഗൂഞ്ച് സംഘടനയുടെ സഹകരണത്തോടെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും ഹെവൺ സോഷ്യോളജിക്കൽ ഫൗണ്ടേഷൻ പ്രസിഡന്റ് കെ.സതീഷ് അറിയിച്ചു.