പാലക്കാട്:സീറൊ മലബാർ സംഘടനയുടെ അൽമായ സംഘടനയായ കത്തോലിക്ക് കോൺഗ്രസ്സിന്റെ പത്താം വാർഷികാഘോഷം ശനിയാഴ്ച പാസ്റ്റർ സെന്ററിൽ നടക്കും. കത്തോലിക്കൻ ആശയങ്ങളിലടിയുറച്ച് സാമൂഹിക പുരോഗതി കൈവരിക്കുകയാണ് ലക്ഷ്യമെന്ന് രൂപത പ്രസിഡണ്ട് തോമസ് ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനമാണ് കത്തോലിക്ക് കോൺഗ്രസ്സ് പ്രവർത്തിക്കുന്നത്. 45 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കോൺഗ്രസ്സ് ഇതര സ് ന്നദ്ധ സംഘടനകളുമായി ചേർന്ന് സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച നടക്കുന്ന വാർഷികാ ലോഷത്തിൽ ബഫർസോൺ , കാർഷിക പ്രതിസന്ധി യുൾപടെയുളളവ ചർച്ച ചെയ്യും. വിവിധ മേഘലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വരെ ചടങ്ങിൽ ആദരിക്കുമെന്നും തോമസ് ആന്റണി പറഞ്ഞു. ഗ്ലോബൽ വൈസ് പ്രസിഡണ്ട് മാത്യു കല്ലടിക്കോട്, ട്രഷറർ ആന്റണി K F, വൈസ് പ്രസിഡണ്ട് ജോസ് മുക്കട എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു