പാലക്കാട്: സാമൂഹ്യ നൻമയ്ക്കായി ജീവിതം സമർപ്പിച്ച, നിരവധി ത്യാഗോജജ്വല പോരാട്ടങ്ങൾക്ക് നായകത്വം വഹിച്ച ബഹുമുഖ പ്രതിഭയായ പ്രൊഫ. എം.പി. മൻമഥന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ നൻമയിൽ അടിയുറച്ചും ആദർശങ്ങളിൽ തെല്ലും…
സംരക്ഷണഭിത്തിയില്ലാത്ത കനാലിലേക്ക് ബൈക്ക് വീണു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒലവക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ സംരക്ഷണഭിത്തിയില്ലാത്ത കനാലിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വീണു.ചെളിയും വെള്ളവുമുള്ളതിനാൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സായിജെങ്ങ്ഷനടുത്താണ് ഈ അപകടകനാൽ ഉള്ളത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നു് ദൃക്ക് സാക്ഷികൾ പറഞ്ഞു. മലമ്പുഴ…
സ്വകാര്യ ബാങ്ക് നിക്ഷേപ തട്ടിപ്പ് നടത്തിയതായി ആരോപണം
പാലക്കാട്:തൃശൂർ ജില്ലയിലെ സ്വകാര്യ ബാങ്കായ പൂരം ഫിൻ സെർവ്വ് ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി ആരോപണം. ബാങ്ക് തകർന്നിട്ടും മാനേജർമാരെ പ്രലോഭിപ്പിച്ചും സമൂഹത്തിലെ നിരവധി പേരെ സ്വാധീനിച്ചും നിഷേപം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകനായ എം.എ.ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 18 ബ്രാഞ്ചുകളോടെയാണ്…
ചിങ്ങം ഒന്ന് കരിദിനമായി കർഷകർ ആചരിക്കും
പാലക്കാട്: ചിങ്ങം ഒന്നിന് സർക്കാറിന്റെ കർഷക ദിനാചരണത്തെ തളളി കർഷകർ ചിങ്ങം ഒന്നിന് കർഷകർ കരിദിനാചാരണം സംഘടിപ്പിക്കും. നെൽക്കർഷകരെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കരിദിനാചരണം സംഘടിപ്പിക്കുന്നതെന്ന് കുഴൽമന്ദം ബ്ലോക്ക് കർഷക കൂട്ടായ്മ മുഖ്യ രക്ഷാധികാരി നെൽക്കതിർ അവാർഡ്…
കർഷകർ ട്രാക്ടർ റാലി നടത്തി
പാലക്കാട്. നെൽകൃഷി കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില സർക്കാരിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. കാലത്ത് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച നൂറിലധികം ട്രാക്ടറുകൾ അണിനിരന്ന പ്രതിഷേധറാലി…
വിദ്യാർത്ഥികളുടെ സഹായത്താൽ ചാമി – പരുക്കി ദമ്പതികൾക്ക് ‘സ്നേഹ വീട്’
എലപ്പുള്ളി : രാമശ്ശേരിയിലെ ചാമി – പരുക്കി വൃദ്ധ ദമ്പതികളുടെ വീട് നാലുവർഷം മുൻപുണ്ടായ പ്രളയത്തിൽ തകർന്നിരുന്നു. പ്ലാസ്റ്റിക് ഷീറ്റിൽ മറച്ച കുടിലിലാണ് ഇതുവരെ അവർ കഴിഞ്ഞിരുന്നത്. ഭരണാധികാരികളുടെ ഓഫീസുകൾ വർഷങ്ങളായി കയറിയിറങ്ങിയിട്ടും യാതൊരു ഫലവും ലഭിക്കാതിരുന്നപ്പോൾ എലപ്പുള്ളിയിലെ ആസാദ് വായനശാല…
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് : വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെയും പാലക്കാട് മെഡിട്രീന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സുന്ദരംകോളനി സോളിഡാരിറ്റി സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലറും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ യഥാർത്ഥ…
ഇലക്ട്രിക് പോസ്റ്റ് അപകടം വിതക്കുന്നു
മലമ്പുഴ: റോഡുവീതി കൂട്ടിയപ്പോൾ റോഡിനു നടുവിലായ ഇലക്ട്രിക് പോസ്റ്റ് അപകടം വിതക്കുന്നതായി പരാതി. പഞ്ചായത്താഫീസ് പരിസരത്ത് റോഡിൻ്റെ വളവിലാണ് പോസ്റ്റ് നിൽക്കുന്നതെന്നതിനാൽ അപകട സാധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബസ്സിന് സൈഡ്…
കൊതിയൂറും അച്ചാറുമായി വനജ ടീച്ചർ
ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്കും വിദേശങ്ങളിലേക്കും ഇന്ന് വനജ ടീച്ചറുടെ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെ രാഹുൽ രാമചന്ദ്രൻ തച്ചമ്പാറ തച്ചമ്പാറ: മുതുകുറിശ്ശി തോടംകുളം സ്വദേശിയായ വനജ ദേവി എന്ന തച്ചമ്പാറ പൊന്നംകോട് തിരുത്തുമ്മൽ അംഗൻവാടി ടീച്ചറുടെ അച്ചാറുകൾക്കും വിഭവങ്ങൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്.…
എൻ എസ് എസ് ഉത്തരമേഖലാ അവലോകന യോഗം പാലക്കാട് നടത്തി
നായർ സർവീസ് സൊസൈറ്റിയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന അവലോകന യോഗങ്ങളുടെ ഭാഗമായി ഉത്തരമേഖല യോഗം ടോപ്പ് ഇൻ ടൗൺ ശീതൾ ഗാർഡൻ ഹാളിൽ വച്ച് നടന്നു.പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള…