അകത്തേത്തറ: അകത്തേത്തറ എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ “മനസ്സ് നന്നാവട്ടെ – നന്മ പടരട്ടെ” എന്ന പേരിൽ മയക്കുമരുന്നിനും അക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ ക്ലാസും സന്ദേശ യാത്രയും സംഘടിപ്പിച്ചു.എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ.…
Category: Regional
Regional news section
മൂല്യച്യുതി സംഭവിക്കുന്ന സമൂഹത്തിന്റെ പരിവർത്തനത്തിന് ശക്തമായ സ്ത്രീ മുന്നേറ്റം ആവശ്യമാണ്: സജി ശ്യാം
മദ്യവും മയക്കുമരുന്നും സോഷ്യൽ മീഡിയയുടെ അതിപ്രസരവും സമൂഹത്തിൻ്റെ മൂല്യബോധം ഇല്ലാതാക്കുന്ന അധുനിക കാലഘട്ടത്തിൽ ശക്തമായ സ്ത്രീമുന്നേറ്റത്തിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താൻ കഴിയൂ എന്ന് ഫോർ ജി ബാഡ്മിൻ്റൺ കോ-ഫൗണ്ടറും വനിതാ സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി സജി ശ്യാം പറഞ്ഞു. സ്വന്തം…
അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറരാജീവ് ഭവനിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സെക്രട്ടറി വി.കുഞ്ഞി ലക്ഷ്മി അദ്ധ്യക്ഷയായി. “സ്ത്രീ…
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട . 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ
ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും, എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ…
പ്രതിഷേധ ബാഷ്പാഞ്ജലി നടത്തി
പാലക്കാട്: കഴിഞ്ഞ എട്ടരവർഷത്തിനിടയിൽ ഭരണകൂട ഭീകരതയുടെ ഇരകളായി കെ എസ് ആർ ടി സി യിൽ അകാല ചരമമടഞ്ഞവരുടെ ഓർമ്മകൾക്കു മുന്നിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ ബാഷ്പാഞ്ജലി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ കെ എസ് ആർ ടി സി ഡിപ്പോകളിലും…
പാലക്കാട് രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ പണം പിടികൂടി
രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തി കൊണ്ട് വന്ന 38,85000/- രൂപയുമായി ആലപ്പുഴ സ്വദേശി ആയ യുവാവിനെ പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ വച്ചു RPF ഉം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലപ്പുഴ വടുതല ജെട്ടി…
സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള ഡോ.എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം എം ശശികുമാറിന്
പാലക്കാട്: സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ളഡോ. എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരംപാലക്കാട് മുനിസിപ്പൽ കൗൺസിലർ എം ശശികുമാറിന് ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും മികച്ച വായനശാല പ്രവർത്തനങ്ങളുംപാലക്കാട് നഗരത്തിന്റെ…
പ്രതിഷേധ സംഗമം നടത്തി
ശ്രീകൃഷ്ണപുരം: കേരള പ്രവാസി സംഘം ശ്രീകൃഷ്ണപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുലാപ്പറ്റ ഉമ്മനഴി സി കെനഗറിൽ പ്രവാസികളെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ സംഗമവും, കൺവെൻഷനും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ…
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന് അവഗണന. കാലികൾ വീണ്ടും നടുറോഡിൽ വിലസുന്നു.
മലമ്പുഴ: കാലികളെ പൊതുനിരത്തിലേക്ക് അഴിച്ചു വിടുന്നത് നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് കാലി ഉടമകൾക്ക് നൽകിയെങ്കിലും ആ ഉത്തരവിനെ വക വെക്കാതെ കാലികളെ അഴിച്ചു വിടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നോട്ടീസ് നൽകിയിട്ടും അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുക. എന്നീട്ടും ഫലമില്ലെങ്കിൽ കാലികളെ പിടിച്ചു കെട്ടി പിഴയീടാക്കി…
ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു
പ്രമുഖ സ്വാതന്ത്ര സമര സേനാനി സി. കെ രാഘവൻ നമ്പ്യാരുടെയും കെ. കെ കല്യാണി കുട്ടിയമ്മയുടെയും മകൾ ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു. (83) റിട്ടയേർഡ് പ്രിൻസിപ്പാൾ ചിന്മയ കോളേജ് നീലേശ്വരം & പാലക്കാട്. ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ രാജേഷ്…