അഞ്ചുമൂർത്തി മംഗലം: അഞ്ചുമൂർത്തിമംഗലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടിതുടങ്ങി. രക്കംകുളം, തെക്കേത്തറ, വലിയകുളം. എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി പശുക്കളും ആടുകളും ചത്തതിനെത്തുടർന്നാണ് നടപടി. വടക്കഞ്ചേരി സീനിയർ വെറ്ററിനറി സർജൻ പി. ശ്രീദേവി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടി ഏകോപിപ്പിക്കാനും തീരുമാനിച്ചു. അഞ്ചുമൂർത്തിമംഗലത്ത് രണ്ടുമാസത്തിനിടെ ഒട്ടേറെ തെരുവുനായ്ക്കൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഒരു സ്ത്രീക്കും പേപ്പട്ടിയുടെ കടിയേറ്റു. ചത്ത പശുക്കളിൽ ഇൻഷുറൻസ് എടുത്തിട്ടുള്ളവയ്ക്ക് ഇൻഷുറൻസ് തുകയും അല്ലാത്തവയ്ക്ക് ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചതായി .സീനിയർ വെറ്റിനറി സർജൻ പി. ശ്രീദേവി പറഞ്ഞു