പാലക്കാട്: ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരിശോധന ഭയന്ന് ഇതു കടത്തിയവർ സംഭവസ്ഥലത്തു ഇതു ഉപേക്ഷിച്ചു മാറി യതായി സംശയിക്കുന്നു. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് പൊതുവിപണിയിൽ 2 ലക്ഷത്തോളം രൂപ വില വരും. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ തുടർ നടപടികൾക്കായി എക്സൈസ് നു കൈമാറി. കടത്തിയവരെ പിടികൂടുവാൻ എക്സൈസ് അന്വേഷണം ആരംഭിച്ചു .
ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്ന് ആർ.പി.എഫ്.കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു .
പരിശോധനയിൽ ആർ.പി.എഫ്.സി.ഐ.എം.കേശവദാസ്, എസ്.ഐ. മാരായ അജിത് അശോക്, എ.എസ്.ഐ.മാരായ സജു കെ., രവി.എം. ഹെഡ് കോൺസ്റ്റബിൾ. എൻ.അശോക്, അബ്ദുൽ സത്താർ, എക്സൈസ് പ്രൈവന്റീവ് ഓഫീസർ എസ്. സുരേഷ് സി.ഇ.ഒ മാരായ മഹേഷ് സാദത്ത്, എന്നിവർ പങ്കെടുത്തു.