എ.എസ്.പി രാജേഷ് കുമാറിന് യാത്രയപ്പ് നൽകി

കണ്ണൂർ ആർമഡ്‌ പോലീസ് കമ്മണ്ടന്റ് ആയി പോകുന്ന പാലക്കാട് എ.എസ്.പി രാജേഷ് കുമാറിന് സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. സീനിയർ ചേമ്പർ പ്രസിഡന്റ്‌ എം.ജാഫറലി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സീനിയർ ചേമ്പർ ദേശീയ കോർഡിനേറ്റർ അഡ്വ.പി.പ്രേംനാഥ് മുഖ്യാഥിതി ആയിരുന്നു. ടി.ശ്രീധരൻ, ദീപാ ജയപ്രകാശ്, രാജേഷ് നെടുങ്ങോട്ടിൽ, അരുൺ, ഷിബു എന്നിവർ സംസാരിച്ചു. സീനിയർ ചേമ്പർ വൈസ് പ്രസിഡന്റ്‌ ആർ.ജയപ്രകാശ് സ്വാഗതവും ട്രഷറർ പി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

jose-chalakkal