മലമ്പുഴ: ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ 2026 ഫെബ്രുവരി 18 മുതൽ 23 വരെ നടത്തുന്ന അഷ്ട ബന്ധ കലശത്തിന്റേയും വേല മഹോത്സവത്തിന്റെയും ബ്രോഷർ പ്രകാശനം ക്ഷേത്രം മേൽ ശാന്തി അഖിൽ മാധവ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗണേശൻ, ഉത്സവ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണൻ എന്നിവർക്ക് നൽകി നിർവ്വഹിച്ചു – ക്ഷേത്രം ഭാരവാഹികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.

