മലമ്പുഴയിൽപുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കൽ നടപടി ആരംഭിച്ചു

മലമ്പുഴ: ഗവ: വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവയുടെ പരിസരത്തെ ഇറിഗേഷൻ വകുപ്പിന്റെ കാടു നിറഞ്ഞ പ്രദേശത്ത് ഒരാഴ്ച്ചയായി പല തവണ പുലി സാനിദ്ധ്യം കണ്ട സാഹചരുത്തിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ കൂടു സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഒരാഴ്ച്ചയായി ഈ പ്രദേശം രാത്രിയിലും പകലും പോലീസിന്റേയും വനം വകുപ്പിന്റേയും നിരീക്ഷണത്തിലാണ്. രാത്രികളിൽ വനം വകുപ്പ് ലോഞ്ചർ ഉപയോഗിക്കുന്നുണ്ട്.

പാലക്കാട് ആർ ആർ ടി യിൽ നിന്നും പുലിക്കൂട് സ്ഥലത്തെത്തിച്ചു. കൂടു സ്ഥാപിക്കേണ്ട സ്ഥലം വാളയാർ റെയ്ഞ്ച് ഓഫീസർ പരിശോധിച്ച് നടപടി ക്രമങ്ങൾ പൂർത്തിയായി. ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കുമെന്ന് വാളയാർ റെയ്ഞ്ച് ഓഫീസർ അറിയിച്ചു.

സ്കൂൾ പരിസരത്തെ കാടുകൾ സ്കൂൾ അധികൃതരും ജയിൽ ക്വാർട്ടേഴ്സിനനുവദിച്ച സ്ഥലത്തെ കാട് വനം വകുപ്പും വെട്ടാതെളിയിച്ചു തുടങ്ങി. വെള്ളിയാഴ്ച്ച രാത്രി ജവഹർ നവോദയ വിദ്യാലയത്തിലേയും മലമ്പുഴ ഗവ: ഹയർ സെക്കന്ററി സ്കൂളിലേയും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും എ പ്രഭാകരൻ എം എൽ എയും സ്ഥലത്തെത്തിയിരുന്നു. എം എൽ എയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണു് കൂടു സ്ഥാപിക്കൽ നടപടി ദ്രുതഗതിൽ ആരംഭിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. അകത്തേത്തറ വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൂടു സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്.