പാലക്കാട്: തമിഴ്നാട് സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ .
ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലായാൽ ചിറ്റൂർ നെമാറ മലമ്പുഴ നിയോജകമണ്ഡലങ്ങളിലെ കർഷകർ ദുരിതത്തിലാവുമെന്നും കെ.സി. വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കർഷക പ്രശ്നങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കേന്ദ്ര കേരള സർക്കാരുകൾ തുടരുന്നത്. ഒട്ടംഛിത്രം പദ്ധതിയിൽ കേരള സർക്കാർ സ്വന്തം ജനതയെ വഞ്ചിക്കുകയാണ്. കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിലെ സി.പി.എം. സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാനാണ് കേരള സർക്കാർ സ്വന്തം ജനതയെ വഞ്ചിക്കുന്നത്. വർദ്ധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. ബഫർ സോൺ വിഷയത്തിൽ കേരള സർക്കാരെടുത്ത നിലപാടാണ് പതിനായിരക്കണകിന് പേർക്ക് കിടപ്പാടം നഷ്ട്ടപെടുന്ന അവസ്ഥ ഉണ്ടാക്കിയത്.
വന്യമൃഗ ആക്രമണം തടയുന്ന പദ്ധതികളൊ കർഷക സഹായ പദ്ധതികളൊ സർക്കാർ നടപ്പിലാക്കുന്നില്ല.വിവിധ പദ്ധതികളുടെ പ്രഖ്യാപനമല്ലാതെ പ്രവൃത്തികളൊന്നും കേരളത്തിൽ നടപ്പിലാവുന്നില്ലെന്നും കെ.സി. വിജയൻ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂസ്, ജി. ശിവരാജൻ , ടി.സി.ഗിവർഗ്ഗീസ്, ജില്ലാ പ്രസിഡണ്ട് ബി.ഇക്ബാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു