പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ സ്നേഹധാര 2025

പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ 1993 – 94 വർഷ എസ് എസ് എൽ സി ബാച്ച് സ്നേഹധാര 2025 പൂർവ വിദ്യാർഥി സംഗമം

പട്ടഞ്ചേരി. സഹപാഠികളെ സഹായിക്കാൻ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുമായി പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റ ഡറിസക്കൂളിലെ 1993 – 94 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ. 30 വർഷങ്ങൾക്ക് ശേഷം ആദ്യക്ഷരം പകർന്നു നൽകിയ സ്കുളിൽ സംഘടിപ്പിച്ച സ്നേഹധാര” 2025 പൂർവ വിദ്യാർഥി സംഗമത്തിൻ്റെ ഭാഗമായി വിരമിച്ച പൂർവ അധ്യാപകരായ കൃഷ്ണൻ ശാസ്ത, ഹേമലത, ജയശ്രീ, കമലാക്ഷി, സി.സാവിത്രി, സി.ജി. രാധ, രാജേന്ദ്രൻ എന്നിവരെയും സ്ക്കൂ ളിൽ ഉച്ചക്കഞ്ഞി വച്ചു നൽകിയിരുന്ന ജീവനക്കാരും ദമ്പതികളുമായ എം.കൃഷ്ണൻ, സി.സാവിത്രി എന്നിവരെയും ആദരി ച്ചു.കെ. രമ്യ അധ്യക്ഷയായി. പി.വിമൽദാസ്, വി.ബാബു, ജി.സോജി, ശക്തി പ്രിയ, സജീന, വി.ശരവണൻ, സി.ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. അർഹിക്കുന്ന സഹപാഠികളെ സഹായിക്കുന്നതിനായി സ്നേഹധാര സഹായഹസ്തത്തിന് നേതൃത്വം നൽകാനും കൂട്ടായ്മ തീരുമാനിച്ചു