ചിറ്റൂർ :
1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം ആലത്തൂർ മുൻസിപ്പ് മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡൻ്റ് കെ.രാമസ്വാമി അധ്യക്ഷനായി. പൂർവ വിദ്യാർത്ഥികളും, ഡി.വൈ.എസ്.പി.മാരുമായ എൻ.മുരളിധരൻ (അഗളി), എസ്. ഷംസുദീൻ (സ്പെഷ്യൽ ബ്രാഞ്ച്, പാലക്കാട്) ആർ.അശോക് (ആലത്തൂർ), ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.ബേബി, പ്രണവംശശി, പി.ജി മനോജ് ,മധു, ഡോ.പി.മുരുകൻ, രതീഷ് ബാബു, ദർശന.എസ്.കുമാരി, ലളിത ഹരി എന്നിവർ സംസാരിച്ചു.
വി.എം.ഷൺമുഖദാസ് രചിച്ച കടലാഴങ്ങൾ നോവലിൻ്റെ രണ്ടാം പതിപ്പ് മജിസ്ട്രേറ്റ് ഇന്ദുചൂഡൻ ഡോ.കെ.ബീനക്ക് നൽകി പ്രകാശനം ചെയ്തു.വൈ. പ്രസിഡൻറ്.ശ്രീജാ രാജീവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി.ഇ.ബി.രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
30 വർഷം മുൻപ് ഈ കോളജിൽ പഠിച്ച് ഉന്നത നിലയിലെത്തിയ ന്യായാധിപൻ, നിയമപാലകർ, കർഷകർ, കല സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ പഴയ വിദ്യാർത്ഥികളായി മാറിയ കാഴ്ചയും മഹാസംഗമത്തിൽ പ്രകടമായി. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.