സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതലമുറയെ സർക്കാർ കഴിഞ്ഞ 9 വർഷമായി വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും പി എസ് സി യെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വരെ പോലും വഴിയാധാരമാക്കി എല്ലാ മേഖലയിലും സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാന്നെന്നും ബി.എം എസ് സംസ്ഥാന പ്രസിഡൻറ് ബി.ശിവജിസുദർശൻ പറഞ്ഞു. പoനാവശ്യത്തിനായും ജോലിക്ക് വേണ്ടിയും കേരളം വിടുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്നു.

കേരളത്തിലെ യുവശക്തിയെ വേണ്ടവണ്ണം പ്രയോജനപെടുത്താൻ സർക്കാറിന് കഴിയുന്നില്ല. എന്നും അദ്ധേഹം പറഞ്ഞു ബി.എം എസ് പാലക്കാട് ജില്ലാ കമ്മിറ്റിയും ലേബർ സ്റ്റഡീസ്സ് ട്രെയിനിംഗ് $ റിസർച്ച് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച യുവ നേതൃത്വശിബിരം പാലക്കാട് ബി എം എസ് ജില്ലാ ഓഫീസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ട്രേഡ് യൂണിയൻ രംഗത്ത് യുവാക്കളുടെ വലിയ നേതൃത്വം ഉയർന്നു വരേണ്ടതുണ്ടെന്നും മറ്റ് തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് നേതൃസ്ഥാനങ്ങളിലെ യുവസാന്നിധ്യം ബി എം എസി നെ തൊഴിലാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി എം എസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവർ സംസാരിച്ചു. ബി എം എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പി. മുരളീധരൻ,ആർ എസ് എസ് ഉത്തര കേരള സഹപ്രാന്തപ്രചാരക് വി.അനീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ എം.ഗിരീഷ്, വി.ശിവദാസ്, വി.ശരത്, ശശി ചോറോട്ടൂർ, എൻ.വി.ശശി, പി.കെ.ബൈജു എന്നിവർ സംസാരിച്ചു.