പ്രഭാപഥം 2025 ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു

ധോണി: പാലക്കാട് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്താൽ ബാലസമാജം അംഗങ്ങൾക്കായി ധോണി ലീഡ് കോളേജിൽ ആരംഭിച്ച ദ്വിദിന സഹവാസ ക്യാമ്പ് എൻ എസ് എസ് പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ശിവാനന്ദൻ അ ദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും ക്യാമ്പ് കോ-ഓർഡിനേറ്റ റുമായ ആർ ശ്രീകുമാർ, കമ്മിറ്റി അംഗങ്ങളായ പി സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, ആർ സുകേഷ് മേനോൻ, ആർ ബാബു സുരേഷ്, ബേബി ശ്രീകല, അനിത ശങ്കർ, വത്സല പ്രഭാകരൻ, വത്സല ശ്രീകുമാർ, സ്മിത, എൻ എസ് എസ് ഇൻസ്പെക്ടർ കെ എസ് അശോക് കുമാർ, കരുണാകരനുണ്ണി, സുരേഷ് ഓടന്നൂർ, വി.ജയരാജ്, പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

ലീഡ് കോളേജ് പി ആർ ഒ കൃഷ്ണപ്രിയ, മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് അരവിന്ദ്,എ ഐ സ്റ്റാർട്ടപ്പ് ഫൗണ്ടർജൻസൻ തുടങ്ങിയവർ ആദ്യ ദിവസം ക്ലാസെടുക്കുന്നു. ഒമ്പതാം ക്ലാസുമുതൽ പ്ലസ് ടു വരെയുള്ള നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.